വേനല്‍ക്കാലം പതുക്കെ പിന്‍വാങ്ങുമ്പോള്‍ പകല്‍സമയം കുറവായി തുടങ്ങുകയാണ്. അതിനാല്‍ റോഡരികില്‍ മൂങ്ങകളെ കരുതിയിരിക്കാന്‍ പ്രവിശ്യയിലെ ഡ്രൈവര്‍മാര്‍ക്ക് BC SPCA മുന്നറിയിപ്പ് നല്‍കുന്നു. ഇരുട്ടാകുമ്പോള്‍ ഇരതേടിയിറങ്ങുന്ന മൂങ്ങകള്‍ വാഹനമിടിച്ച് ചാവുകയും പരുക്കുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.