അണ്ടര്‍-18 ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക കിരീടം ചൂടി മോണ്‍ട്രിയല്‍ സ്വദേശി ഷോണ്‍ റോഡ്രിഗ് ലെമിയക്‌സ് 

By: 600002 On: Sep 20, 2022, 12:28 PM

 

അണ്ടര്‍-18 ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോകകിരീടം നേടി മോണ്‍ട്രിയലിലെ ഷോണ്‍ റോഡ്രിഗ് ലെമിയക്‌സ്.  ലോക ചെസ് ചാമ്പ്യനാകുന്ന ക്യുബെക്കിലെ ആദ്യത്തെയാളും കാനഡയിലെ രണ്ടാമത്തെയാളുമാണ് ലെമിയക്‌സ്. 

സെപ്റ്റംബര്‍ 5 മുതല്‍ 17 വരെ റൊമാനിയയിലെ മാമിയയില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടന്നത്. എതിരാളിയായ കസാഖ് കാസിബെക്ക് നോഗര്‍ബെക്കിനെ തോല്‍പ്പിച്ചാണ് ലോക ചാമ്പ്യന്‍ പട്ടം നേടിയത്. 54 രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികളെയാണ് ലെമിയൂസ് നേരിട്ടത്. 11 ല്‍ 9 പോയിന്റ് നേടിയ ലെമിയക്‌സ് ഏഴ് ഗെയിമുകള്‍ വിജയിക്കുകയും നാല് സമനിലകള്‍ നേടുകയും ചെയ്തു.