ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി റോയൽസ് കപ്പ് നേടി.

By: 600007 On: Sep 19, 2022, 9:18 PM

കാൽഗറി : കാൽഗറി റോയൽസ് കപ്പിന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരത്തിൽ  ട്രാവൻകൂർ ടൈറ്റൻസ് വിജയികളായി . ആവേശകരമായ മത്സരത്തിൽ കൃഷ് നായർ നയിച്ചിരുന്ന  ഇൻഫിനിറ്റ് ഫൈറ്റേഴ്സിനെയാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. 

Infinite Fighters: 12 ഓവറിൽ 77/9. Titans: 11.1 ഓവറിൽ 78/7.

 

 

ടൈറ്റൻസ് ക്യാപ്റ്റൻ റിക്കു കുരിയൻ ടീമിന് വേണ്ടി വിന്നേഴ്സ് ട്രോഫി ഏറ്റുവാങ്ങി. ഇത് രണ്ടാം തവണ ആണ് റോയൽസ് കപ്പ് ടൈറ്റൻസ് നേടുന്നത്.

ഇൻഫിനിറ്റ് ഫൈറ്റേഴ്സനു  വേണ്ടി കൃഷ് നായർ റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്വീകരിച്ചു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ടൈറ്റൻസ്ന്റെ നിജിൻ തങ്കച്ചൻ തിരഞ്ഞെടുക്കപ്പെട്ടു. ഇൻഫിനിറ്റ് ഫൈറ്റേഴ്‌സിലെ രോഹിൻ ഗൽഹോത്ര മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.