നോവ സ്കോഷ്യ ഹാലിഫാക്സ് മലയാളി അസോസിയേഷന്റെ ഉത്‌ഘാടനവും ഈ വർഷത്തെ ഓണാഘോഷവും ബെല്ലാറോസ് കൺവെൻഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു. വർണാഭമായ വേദിയിൽ 600 ഓളം വരുന്ന മലയാളികൾ അടക്കമുള്ള കാണികളെ സാക്ഷിയാക്കി ഹാലിഫാക്സിന്റെ മേയർ മൈക് സാവേജ് ഹാലിഫാക്സ് മലയാളി അസോസിയേഷൻ (HMA) ഉത്‌ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ജോൺ ഇഗ്നേഷ്യസ് പെരേര ആതിഥ്യം വഹിച്ച ചടങ്ങിൽ ജിനോ അലക്സ് (സെക്രെട്ടറി), ജിതിൻ ജോസഫ് (ട്രെഷറർ), മനു വർഗീസ് മഠത്തിൽ (PRO), ടിനു മാത്യൂസ് (വൈസ് പ്രസിഡന്റ്), പ്രെതിഷ് സെബാസ്റ്റ്യൻ (ജോയിന്റ് സെക്രെട്ടറി) എന്നിവരും സന്നിഹിതരായിരുന്നു. റെവ: ഫാദർ ജോൺ പിച്ചാപ്പിള്ളി ഹാലിഫാക്സിലെ മലയാളികൾക്ക് ഓണസന്ദേശം നൽകി. തുടർന്ന് ഹാലിഫാക്സിലെ വിവിധ മലയാളികൾ നേതൃത്വം നൽകിയ കലാകായിക മത്സരങ്ങൾ അരങ്ങേറി.