നാളെമുതൽ തലശേരി വടകര റൂട്ടിലെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. കോഴിക്കോട് അഴിയൂരിൽ സ്വകാര്യ ബസ് തടഞ്ഞ് ബസിലെ ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തിനെ പ്രതിഷേധിച്ച് ആണ് സമരം നടത്തുന്നത്.
വടകരയിൽ നിന്നും തലശേരിയിലേക്ക് പോകുന്നതിനിടെ ഓട്ടോ ഡ്രൈവറുമായുള്ള തർക്കമാണ് ആക്രമണത്തിലേക്ക് വഴി മാറിയത്. ബസിലെ ജീവനക്കാരെ വലിച്ച് പുറത്തേക്കിട്ട് മർദിക്കുകയായിരുന്നു.