കേരളാ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2022-2023 അധ്യയന വർഷത്തിലേക്കുള്ള പ്രവേശന അലോട്ട്മെന്റ് ആണിത്. പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ആണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതൊരു താത്കാലിക ലിസ്റ്റ് മാത്രമായിരിക്കും. യഥാർഥ പ്രവേശനം ഉറപ്പു വരുത്തുന്ന ലിസ്റ്റ് ആയിരിക്കില്ല ഇത്. 18.09.2022 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിദ്യാർഥികൾക്ക് ഓപ്ഷനുകൾ തിരുത്തുന്നതിനും, ക്രമീകരിക്കുന്നതിനും ആയി 20.09.2022 രാവിലെ 10.00 മണി വരെ സമയം ലഭ്യമാണ്. ഒന്നാം ഘട്ട അലോട്ട്മെന്റ് വന്നുകഴിഞ്ഞാൽ പിന്നെ തിരുത്തലുകൾ അനുവദിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.