നിര്‍മാണ സ്ഥലങ്ങളിലുള്ള ക്രെയ്നുകള്‍ പോലുള്ളവയില്‍ അപകടകരമായ രീതിയില്‍ കയറുന്നവര്‍ക്ക് മുന്നറിയിപ്പുമായി ടൊറന്റോ പോലീസ് രംഗത്ത്. ക്രെയ്നുകളില് കയറി സാഹസം കാണിക്കുന്നവര്‍ക്കെതിരെ ക്രിമിനല്കുറ്റമുള്പ്പെടെയുള്ളവ ചുമത്താനുള്ള വകുപ്പുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
യോംഗ്, ഗ്രെന്‍വില്ലെ സ്ട്രീറ്റിനു സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ ആളുകള്‍ ക്രെയിനില്‍ കയറി ഫോട്ടോയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.