Picture Courtesy : ZeeNews
ഇത്തവണത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന് ലഭിച്ചു. 25 കോടി രൂപയാണ് സമ്മാനത്തുക. ഇതിൽ നികുതികൾ കഴിച്ച് ബാക്കി 15.75 കോടി രൂപ അനൂപിന് ലഭിക്കും. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഇന്നലെ വൈകിട്ട് പഴവങ്ങാടിക്ക് അടുത്തുള്ള ഭഗവതി ഏജൻസിയുടെ സബ് ഏജൻസിയിൽ നിന്നാണ് അനൂപ് ടിക്കറ്റെടുത്തത്. ര
ണ്ടാം സമ്മാനം അഞ്ചുകോടി രൂപയാണ്. കോട്ടയം മീനാക്ഷി ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് രണ്ടാം സ്ഥാനം. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 500 രൂപയായിരുന്നു ടിക്കറ്റ് ചാർജ്.