റോഡിൽ കെട്ടിയ ആർച്ച് അഴിക്കുന്നതിനിടെ അപകടം: സ്‌കൂട്ടർ യാത്രക്കാരിക്കും മകൾക്കും ഗുരുതര പരിക്ക്

By: 600003 On: Sep 17, 2022, 4:54 PM

റോഡിൽ കെട്ടിയിരുന്ന ആർച്ച് അഴിച്ചുമാറ്റുന്നതിനിടെ കയറി വന്ന സ്‌കൂട്ടർ യാത്രക്കാരിയുടെയും മകളുടെയും പുറത്ത് ആർച്ച് വീണ് രണ്ടു പേർക്കും ഗുരുതര പരിക്ക്. റോഡിനു കുറുകെ നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു വേണ്ടി കെട്ടിയ ആർച്ച് അശ്രദ്ധയോടെ അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. റോഡിനു കുറുകെ ആർച്ച് കെട്ടുന്നതിനു അനുമതി ഉണ്ടായിരുന്നില്ല.

നെയ്യാറ്റിന്‍കര ഓലത്താനിക്ക് സമീപത്തുള്ള കവിത ജംഗ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. വീഴ്ച്ചയുടെ ആഘാതത്തിൽ ലേഖയ്ക്ക് ചുണ്ടിനും, താടിയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. മകൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. എങ്കിലും ഇതുവരെ പോലിസിന്റെ ഭഗത് നിന്നും അന്വേഷണം ഒന്നും ഇല്ല എന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.