പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന 'കാപ്പ'

By: 600006 On: Sep 17, 2022, 4:41 PM

പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ചിത്രീകരണം പൂർത്തിയായി. ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി ആണ് ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രശസ്ത നോവലിസ്റ്റ് ഇന്ദു ഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിരുവനന്തപുരത്തുള്ള ലോക്കൽ ഗുണ്ടകളുടെ കഥ പറയുന്ന ചിത്രമാണ് കാപ്പ.  ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യ൦  ചെയ്യുന്നു.