ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി. അന്നദാന ഫണ്ടിലേക്ക് ഒരു കോടി 51 ലക്ഷം രൂപ സംഭാവന നൽകി

By: 600003 On: Sep 17, 2022, 4:31 PM

Picture Courtesy : NDTV.com

റിലയൻസ് ഇൻഡസ്ട്രീസ്-ന്റെ ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂരമ്പലത്തിൽ ദർശനം നടത്തി. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദിയും ഒപ്പമുണ്ടായിരുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിലെ അന്നദാന ഫണ്ടിലേക്ക് ഒരു കോടി 51 ലക്ഷം രൂപ സംഭാവനയും നൽകി. ഗുരുവായൂരുള്ള ശ്രീകൃഷ്ണ കോളേജിൽ ഹെലികോപ്റ്ററിൽ എത്തിയ അംബാനി റോഡ് മാർഗമാണ് ഗുരുവായൂരിൽ എത്തിയത്.