കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു അദ്ദേഹം

By: 600003 On: Sep 17, 2022, 4:14 PM

പ്രശസ്ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി അന്തരിച്ചു. 53 വയസ്സായിരുന്നു. കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൂടുതലും കഥകളികളിൽ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചായിരുന്നു അദ്ദേഹം ശ്രദ്ധ നേടിയിരുന്നത്.

1969, ജനുവരി 11ന് കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി ജനനം. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ. ഇ.എൻ. ശോഭനാ ദേവി, ഇ എൻ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങൾ.