ടൊറന്റോ നഗരം ശൈത്യകാലത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകളിലാണ്. കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന നഗരത്തില്‍ നിരത്തുകളിലും മറ്റുമായി വീഴുന്ന മഞ്ഞ് നീക്കം ചെയ്യാനുള്ള വാഹനങ്ങളും യന്ത്രങ്ങളും സജ്ജമാക്കുകയാണ്. ഇതിന്റെ ഭാഗമായി 33 ട്രൈ-ആക്‌സില്‍ വാഹനങ്ങളും കോണ്‍ക്രീറ്റ് ട്രക്കുകളും അധികൃതര്‍ ഉപയോഗിക്കാനുള്ള പദ്ധതിയിലാണെന്ന് സിറ്റി വക്താവ് അറിയിച്ചു.
ശൈത്യകാലത്ത് മഞ്ഞ് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്ന കരാറുകാരുമായി ചേര്‍ന്ന് നഗരത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഉറപ്പാക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റന്‍സ് ഡയറക്ടര്‍ വിന്‍സ് സ്‌ഫെറാസ്സ പറഞ്ഞു. തയാറെടുപ്പുകളുടെ ഭാഗമായി 1.100 വാഹനങ്ങളിലും സാധ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരുപയോഗിക്കുന്ന സിമന്റ് ട്രക്കുകള്‍ അവന്യൂ റോഡ്, കിംഗ്‌സ്റ്റണ്‍ റോഡ്, സ്റ്റീല്‍സ് അവന്യു എന്നിവയുള്‍പ്പെടെ നിരവധി പ്രധാന റോഡുകളില്‍ ശൈത്യകാല അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.