ബീസിയില്‍ സ്‌ട്രോക്ക് വന്ന സ്ത്രീക്ക് ആശുപത്രിയിലെത്താന്‍ ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂര്‍ 

By: 600002 On: Sep 17, 2022, 7:54 AM


മുന്‍ ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സിലറായ ലോറി വില്യംസിനെ(81) സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കാത്തിരുന്നത് ഒരു മണിക്കൂറിലധികമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വീട്ടില്‍ വെച്ച് സ്‌ട്രോക്ക് ഉണ്ടായ വില്യംസിനെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിക്കുകയും എന്നാല്‍ ഒരു മണിക്കൂറിലധികം സമയമെടുത്താണ് ആംബുലന്‍സ് എത്തിയതെന്നും വീട്ടുകാര്‍ പറയുന്നു. 

സ്‌ട്രോക്കുണ്ടായ സമയത്ത് വില്യംസിന് സമീപം സുഹൃത്തും റിട്ടയേര്‍ഡ് ഡോക്ടറുമായ ഗ്രീന്‍വുഡ് ഉണ്ടായിരുന്നു. അദ്ദേഹം ഉടന്‍ 911 നമ്പറില്‍ വിളിച്ചു. മൂന്ന് ബ്ലോക്കുകള്‍ മാത്രം അകലെയായിരുന്ന ആശുപത്രി ഉള്ളപ്പോള്‍ ആംബുലന്‍സ് ഉടന്‍ എത്തുമെന്ന് കരുതി. എന്നാല്‍ ഒരു മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്. ജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകാതിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഗ്രീന്‍വുഡും വില്യംസിന്റെ വീട്ടുകാരും പറഞ്ഞു. 

അതേസമയം, കോള്‍ വന്നയുടന്‍ തന്നെ പാരാമെഡിക്കുകള്‍ പലരും ഇതിനോട് പ്രതികരിച്ചിട്ടുണ്ടെന്നും പ്രദേശത്ത് ആശുപത്രിയിലെത്തിക്കേണ്ട അടിയന്തര രോഗികള്‍ക്കായി ആംബുലന്‍സ് അയച്ചിട്ടുണ്ടെന്നുമാണ് ബീസി എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ്(BCEHS) നല്‍കുന്ന വിശദീകരണം.