പാക്കിസ്ഥാന്‍ വെള്ളപ്പൊക്ക ദുരിത ബാധിതരെ സഹായിക്കുന്നതിനായി ആല്‍ബെര്‍ട്ട ഗവണ്‍മെന്റ് മുന്നോട്ട് വന്നു. ഇതിന്റെ ഭാഗമായി കനേഡിയന്‍ റെഡ്‌ക്രോസിന് സര്‍ക്കാര്‍ 500,000 ഡോളര്‍ സംഭാവന നല്‍കി. ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ ആല്‍ബെര്‍ട്ടയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രീമിയര്‍ ജേസണ്‍ കെന്നി പറഞ്ഞു.
ജൂണ്‍ പകുതിയോടെ ആരംഭിച്ച കനത്ത മഴയില്‍ 30 മില്യണ്‍ ആളുകളാണ് ദുരിതത്തിലായത്. ഇവര്‍ക്കുള്ള അടിയന്തര സഹായം ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഏകോപിപ്പിക്കാനും റെഡ് ക്രോസ് സഹായിക്കുന്നു. ആല്‍ബെര്‍ട്ടയിലെ മറ്റ് സന്നദ്ധ സംഘടനകളും സഹായമെത്തിക്കാനുള്ള തയാറെടുപ്പിലാണ്.