എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങ്; വാന്‍കുവറില്‍ സെപ്റ്റംബര്‍ 19 ന് പൊതുഅവധി  

By: 600002 On: Sep 17, 2022, 6:46 AM


എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സെപ്റ്റംബര്‍ 19 തിങ്കളാഴ്ച വാന്‍കുവറില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റും ബീസി ഗവണ്‍മെന്റും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാന്‍കുവറില്‍ സര്‍ക്കാര്‍ സിവിക് ഹോളിഡേ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാല്‍ പ്രവിശ്യയിലെ വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, സിറ്റിഹാളും മറ്റ് സേവനങ്ങളും അടച്ചിടുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 
  
ബീസിയില്‍ പൊതുമേഖലാ തൊഴിലാളികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കെ-12 പബ്ലിക് സ്‌കൂളുകളും പബ്ലിക് പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പ്രീമിയര്‍ ജോണ്‍ ഹോര്‍ഗണ്‍ പ്രഖ്യാപിച്ചു.