ട്രെയിൻ യാത്രക്കിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച കള്ളനെ കയ്യോടെ പിടികൂടി ട്രെയിൻ യാത്രക്കാർ. പട്നയിലെ സാഹേബ്പുര്‍ കമല്‍ റയിൽവ്വേ സ്റ്റേഷനിലാണ് സാഹസീക സംഭവം. ട്രെയിനിന്റെ ജനാലയിലൂടെ കയ്യിട്ട് യാത്രക്കാരന്റെ മൊബൈൽ മോഷ്ട്ടിക്കുന്നതിനിടെയാണ് കള്ളനെ പിടികൂടിയത്.
സാഹേബ്പുര്‍ കമല്‍ റയിൽവ്വേ സ്റ്റേഷനിൽ എത്തിയ ബെഗുസരായിയില്‍ നിന്ന് ഖഗാരിയയിലേക്ക് പോവുകയായിരുന്ന ട്രയിനിലെ വിൻഡോ സീറ്റിലിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ ആണ് പ്ലാറ്റഫോമിലുണ്ടായിരുന്ന കള്ളൻ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. എന്നാൽ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ കള്ളന്റെ കയ്യിലിരുപ്പ് കയ്യോടെ പിടികൂടി. കള്ളന്റെ കയ്യിൽ പിടിച്ചു വച്ചിരുന്ന യാത്രക്കാരൻ ട്രെയിൻ എടുത്തപ്പോഴും കൈ വിടുവിച്ചില്ല. ഇതോടെ കള്ളനെയും കൊണ്ട് ട്രെയിൻ ഏകദേശം 10 കിലോമീറ്ററോളം സഞ്ചരിച്ചു. അവസാനം ട്രെയിൻ വേഗത കുറച്ചപ്പോൾ കള്ളനെ വിട്ടയച്ചു.