7 മാസത്തിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് 2 ലക്ഷത്തോളം പേർ.

By: 600003 On: Sep 16, 2022, 2:58 PM

കഴിഞ്ഞ 7 മാസത്തിനിടയിൽ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 2 ലക്ഷത്തോളം പേർക്കെന്ന് റിപ്പോർട്ട്. 2022 ജനുവരി മുതൽ ജൂലായ് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കെടുപ്പിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായവരുടെ കണക്കുകൾ പുറത്തു വിട്ടത്.

ഇതിൽ ഏറ്റവും കൂടുതൽ ആൾക്കാർ ചികിത്സ നേടിയത് തിരുവനന്തപുരം ജില്ലയിലാണ്.  24833 പേരാണ് തിരുവനന്തപുരം ജില്ലയിൽ ചികിത്സ തേടിയത്.കോട്ടയം മെഡിക്കൽ കോളേജിൽ 5966 കേസുകളും തൃശൂർ മെഡിക്കൽ കോളേജിൽ 4841 കേസുകളും റിപ്പോർട്ട് ചെയ്തു.