മോണ്‍ട്രിയലിലെ പ്രോപ്പര്‍ട്ടി മൂല്യം ശരാശരി 32.4 ശതമാനം ഉയര്‍ന്നു

By: 600002 On: Sep 16, 2022, 11:34 AM


കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മോണ്‍ട്രിയലിലെ പ്രോപ്പര്‍ട്ടി മൂല്യം ശരാശരി 32.4 ശതമാനം ഉയര്‍ന്നതായി 2023-25 ലെ മൊണ്‍ട്രിയല്‍ മുനിസിപ്പല്‍ അസസ്മെന്റ് റോള്‍ അഗ്ലോമറേഷന്‍ റിപ്പോര്‍ട്ട്. 

ശരാശരി സിംഗിള്‍ ഫാമിലി ഹോം മൂല്യം 2020-22 കാലയളവില്‍ 600,900 ഡോളറില്‍ നിന്ന് 840,000 ഡോളറായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വെസ്റ്റ്മൗണ്ട്, ഔട്ട്റിമോണ്ട്, ഹാംപ്സ്റ്റെഡ്, മൗണ്ട് റോയല്‍, വില്ലെ-മേരി എന്നീ പ്രദേശങ്ങളില്‍ സിംഗിള്‍ ഫാമിലി ഹോമുകളുടെ ശരാശരി വില 1.5 മില്യണ്‍ ഡോളറിനു മുകളിലാണെന്നും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള വീടിന്റെ വില 32.6 മില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ട് കാണിക്കുന്നു.

മോണ്‍ട്രിയല്‍ ബറോകളില്‍, ലാച്ചിന്‍ (42.6 ശതമാനം), പിയര്‍ഫോണ്ട്‌സ്-റോക്സ്ബറോ (40.8 ശതമാനം), സെന്റ് ലോറന്റ് (39 ശതമാനം) എന്നിവിടങ്ങളിലാണ് പ്രോപ്പര്‍ട്ടി മൂല്യങ്ങള്‍ ഏറ്റവും ഉയര്‍ന്നത്. ലാചൈനിലെയും സെന്റ് ലോറന്റിലെയും പ്രധാനപ്പെട്ട വ്യാവസായിക പാര്‍ക്കുകളും വെസ്റ്റ് ഐലന്‍ഡിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മൂല്യത്തിലുണ്ടായ കുതിച്ചുകയറ്റവും ഈ വര്‍ധനവിനെ സ്വാധീനിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.