ഓഗസ്റ്റില്‍ കാനഡയിലെ ഭവന വില്‍പ്പന ഒരു ശതമാനം ഇടിഞ്ഞു: സിആര്‍ഇഎ

By: 600002 On: Sep 16, 2022, 10:42 AM

 

രാജ്യത്ത് ഈ വര്‍ഷം ഭവന വില്‍പ്പന ഇടിഞ്ഞതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍(CREA) റിപ്പോര്‍ട്ട്.  ഈ വര്‍ഷം വില്‍പ്പന 14.7 ശതമാനം ഇടിയുകയും ദേശീയ ശരാശരി ഭവന വിലയില്‍ 10.8 ശതമാനം വര്‍ധനവുണ്ടാവുകയും ചെയ്യുമെന്ന് ജൂണില്‍ സിആര്‍ഇഎ പ്രവചിച്ചിരുന്നു. 

എന്നാല്‍ പുതിയ ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പ്രകാരം, ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ വീടുകളുടെ വില്‍പ്പന ഒരു ശതമാനം കുറഞ്ഞു. വീടുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 24.7 ശതമാനം കുറവുണ്ടായെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. 

2021 ലെ വാര്‍ഷിക റെക്കോര്‍ഡില്‍ നിന്ന് 20 ശതമാനം കുറഞ്ഞ്, ഈ വര്‍ഷം കനേഡിയന്‍ MLS സംവിധാനങ്ങള്‍ വഴി 532,545 പ്രോപ്പര്‍ട്ടികള്‍ കൈമാറ്റം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.