30 ഇലക്ട്രിക് ഫ്‌ളൈറ്റുകള്‍ വാങ്ങാന്‍ എയര്‍ കാനഡ; ഹാര്‍ട്ട് എയ്‌റോസ്‌പേസുമായി കരാറില്‍ ഒപ്പുവെച്ചു  

By: 600002 On: Sep 16, 2022, 10:16 AM

 

സ്വീഡിഷ് കമ്പനിയായ ഹാര്‍ട്ട് എയ്‌റോസ്‌പേസ്( Heart Aerospace)   വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 30 ഇലക്ട്രിക്-ഹൈബ്രിഡ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ എയര്‍ കാനഡ ഒപ്പുവെച്ചു. 30 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ES-30 പ്രാദേശിക വിമാനം 2028 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ കാനഡ അറിയിച്ചു. 

ഇലക്ട്രിക് ഫ്‌ളൈറ്റിന് പുറമെ കരാര്‍ പ്രകാരം ഹാര്‍ട്ട് എയ്‌റോസ്‌പേസിന്റെ 5 മില്യണ്‍ യുഎസ് ഡോളറിന്റെ ഇക്വിറ്റി ഓഹരിയും എയര്‍ കാനഡ സ്വന്തമാക്കിയിട്ടുണ്ട്. 

2050 ഓടെ പ്രതീക്ഷിക്കുന്ന എയര്‍ കാനഡയുടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് കരാറെന്ന് കമ്പനിയുടെ സിഇഒയും പ്രസിഡന്റുമായ മൈക്കല്‍ റൂസ്സോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലിഥിയം-അയണ്‍ ബാറ്ററികള്‍ ഉപയോഗിച്ചായിരിക്കും വിമാനം പ്രവര്‍ത്തിപ്പിക്കുകയെന്നും സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിക്കാവുന്ന റിസര്‍വ്-ഹൈബ്രിഡ് ജനറേറ്ററുകള്‍ സജ്ജീകരിക്കുമെന്നും എയര്‍ കാനഡ അറിയിച്ചു.