ആല്‍ബെര്‍ട്ടയില്‍ 18 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ബൈവാലന്റ് വാക്‌സിന്‍ സെപ്റ്റംബര്‍ 21 മുതല്‍ ലഭ്യമാകും

By: 600002 On: Sep 16, 2022, 8:37 AM


പുതിയ ബൈവാലന്റ് കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് അടുത്തയാഴ്ച മുതല്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആല്‍ബെര്‍ട്ടയില്‍ 18 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് മോഡേണ സ്‌പൈക്ക്‌വാക്‌സ് ബൂസ്റ്ററിനായുള്ള ബുക്കിംഗ് സെപ്റ്റംബര്‍ 21 ബുധനാഴ്ച മുതല്‍ നടത്താം. 

അവസാന ഡോസിനോ, ബൂസ്റ്ററിനോ ശേഷം കുറഞ്ഞത് അഞ്ച് മാസമെങ്കിലും കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. രോഗം ബാധിച്ച് അഞ്ച് മാസം കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 

12 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന്‍ ലഭ്യമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.