ആല്‍ബെര്‍ട്ടയില്‍ പക്ഷിപ്പനി ബാധിച്ച ലക്ഷകണക്കിന് കോഴികളെയും ടര്‍ക്കികളെയും കൊന്നൊടുക്കി 

By: 600002 On: Sep 16, 2022, 8:22 AM


കാനഡയില്‍ പക്ഷിപ്പനി ബാധിച്ച പക്ഷികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആല്‍ബെര്‍ട്ടയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരായ പക്ഷികളെന്നും കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(സിഎഫ്‌ഐഎ) റിപ്പോര്‍ട്ട്. ആല്‍ബെര്‍ട്ടയില്‍ മാത്രം ലക്ഷകണക്കിന് കോഴികളെയും ടര്‍ക്കികളെയും ഗീസുകളെയും കൊന്നൊടുക്കിയതായി സിഎഫ്‌ഐഎ അറിയിച്ചു. 

ആല്‍ബെര്‍ട്ടയില്‍ 18 ഓളം പ്രദേശങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 12 ന് വില്ലോ ക്രീക്ക് കൗണ്ടിയിലെ ഒരു ഫാമിലും ഡ്രംഹെല്ലറിന് സമീപവും അന്വേഷണം ആരംഭിച്ചു. ഇവിടങ്ങളില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ആല്‍ബര്‍ട്ടയില്‍ ഇതുവരെ ഏകദേശം 1,075,000 പക്ഷികളെ കൊന്നൊടുക്കിയതായി ഇഎകഅ സ്ഥിരീകരിച്ചു. ഒന്റാരിയോയില്‍ ഇതുവരെ ഏകദേശം 567,000 പക്ഷികള്‍ക്ക് രോഗബാധ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പക്ഷികള്‍ക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ ഒരു മൃഗഡോക്ടറുമായോ അവരുടെ പ്രാദേശിക സിഎഫ്‌ഐഎ മൃഗാരോഗ്യ ഓഫീസുമായോ ബന്ധപ്പെടണമെന്നും സിഎഫ്‌ഐഎ നിര്‍ദ്ദേശിച്ചു.