ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മോട്ടോര്‍സൈക്കിള്‍ ഇടിച്ചുവീഴ്ത്തി 

By: 600002 On: Sep 16, 2022, 7:55 AM


എഡ്മന്റണില്‍ മോട്ടോര്‍സൈക്കിള്‍ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് 7.15 ഓടെ ടെര്‍വില്ലെഗര്‍ ഡ്രൈവിനും 37 അവന്യൂവിനും സമീപം ട്രാഫിക് ഡ്യൂട്ടിയിലേര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെയാണ് മോട്ടോര്‍സൈക്കിള്‍ ഇടിച്ച് വീഴ്ത്തിയതെന്ന് എഡ്മന്റണ്‍ പോലീസ് സര്‍വീസ് പറഞ്ഞു. 

കാലിന് പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കാലിന് ശസ്ത്രക്രിയ വേണ്ടി വന്നിട്ടുണ്ടെന്ന് പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ സുഖംപ്രാപിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. 

പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ മോട്ടോര്‍സൈക്കിള്‍ യാത്രികന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2006 മോഡല്‍ ഹോണ്ട സിബിആര്‍ 600 ആര്‍ആര്‍ ബൈക്കാണ് ഇയാള്‍ ഓടിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറില്‍ എഡ്മന്റണ്‍ പോലീസ് സര്‍വീസിനെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.