ഉക്രൈനിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താൻ അനുവാദം നിഷേധിച്ച് കേന്ദ്രം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ മെഡിക്കൽ കമ്മീഷൻ നിയമമാണ് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് തുടർപഠനം നിഷേധിക്കുന്നത്. നീറ്റിലെ മോശം പ്രകടനം കൊണ്ടാവാം ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ ഇവർക്ക് പഠന അവസരം നഷ്ടമായത്. സാമ്പത്തികമായി മെച്ചപ്പെട്ട പശ്ചാത്തല൦ ഉള്ളവരാണ് തിരിച്ചെത്തിയ വിദ്യാർഥികൾ എന്നും കോടതിയെ കേന്ദ്രം അറിയിച്ചു. കേസ് വീണ്ടും കോടതിയിൽ നാളെ പരിഗണിക്കും.