പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നു.

By: 600003 On: Sep 15, 2022, 4:57 PM

തൃശൂർ: തൃശൂരിൽ പേയിളകിയ പശുവിനെ വെറ്റിനറി ഓഫീസർമാരുടെ സാന്നിധ്യത്തിൽ വെടിവെച്ചു കൊന്നു.  തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ വീട്ടിലെ പശുവിനെയാണ് വെടിവെച്ചു കൊന്നത്. പശു ഒരാഴ്ചയായി പേവിഷബാധയേറ്റോ എന്നുള്ള സംശയത്താൽ നിരീക്ഷണത്തിലായിരുന്നു. ഇന്നു രാവിലെ പശു പേയിളകിയത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. തുടർന്ന് പോലീസിന്റെയും വെറ്റിനറി ഡോക്ടർമാരുടെയും സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ചു കൊല്ലുന്നതിന് തീരുമാനമായി. പേവിഷ ബാധയേറ്റു എന്ന സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷമാണ് പശുവിനെ വെടിവെച്ചു വീഴ്ത്തിയത്.