മൂന്നാറിൽ തൊഴിലുറപ്പ് സ്ത്രീയ്ക്ക് നേരെ പുലിയുടെ ആക്രമണം.

By: 600003 On: Sep 15, 2022, 4:51 PM

മൂന്നാറിൽ തൊഴിലുറപ്പ് സ്ത്രീയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായി. മൂന്നാർ സ്വദേശിനി ഷീലയെന്ന തൊഴിലുറപ്പ് സ്ത്രീയ്ക്കു നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. തൊഴിലുറപ്പ് പണി നടന്നുകൊണ്ടിരുന്ന കാട്ടിൽ നിന്നുമാണ് പുലിയിറങ്ങിയത്. പുലിയുടെ മുന്നിൽ പെട്ട തൊഴിലാളികൾ തിരിഞ്ഞോടിയപ്പോൾ അവസാനം ഉണ്ടായിരുന്ന ഷീലയെ പുലി ആക്രമിക്കുകയായിരുന്നു. ഒച്ചയെടുത്ത് നിലവിളിച്ച് ഓടിയതുകൊണ്ട് ഷീലയ്ക്ക് ഗുരുതരമായ പരിക്കില്ല. ആശുപത്രിയിൽ ചികിത്സയിലാണ് ഷീലയിപ്പോൾ.