പേവിഷബാധയേറ്റ പശുവിന്റെ പാൽ ഉപയോഗിക്കാനാകുമോ...?

By: 600003 On: Sep 15, 2022, 4:39 PM

പേവിഷബാധയേറ്റ പശുവിന്റെ പാൽ ഉപയോഗിക്കുന്നത് രോഗബാധയ്ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് കണ്ണൂരിലെ ജനങ്ങൾ. കണ്ണൂരിൽ ഇന്നലെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച വളർത്തു പശുക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. അതിനെത്തുടർന്നാണ് ജനങ്ങളിൽ ഇത്തരമൊരു സംശയ൦ ഉയർന്നിരിക്കുന്നത്. എന്നാൽ പേവിഷബാധയേറ്റ പശുവിന്റെ പാൽ കുടിച്ചു പോയെങ്കിൽ അതോർത്തു ആരും ആശങ്കപ്പെടേണ്ടതില്ല എന്നാണ് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ. ലേഖ പറയുന്നത്. സാധാരണ ഗതിയിൽ കറന്നെടുത്ത പാലിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ തന്നെയും പാൽ ചൂടാക്കുമ്പോൾ രോഗാണുക്കൾ നശിച്ചു പോകും. പേവിഷബാധയേറ്റ പശുവിന്റെ പാൽ ചൂടാക്കാതെ നേരിട്ടാണ് കുടിച്ചതെങ്കിൽ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടി വരും. ഇത് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നുണ്ട്.