ആല്‍ബെര്‍ട്ടയിലെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡ് തലത്തില്‍: റിപ്പോര്‍ട്ട് 

By: 600002 On: Sep 15, 2022, 11:47 AM


ആല്‍ബെര്‍ട്ടയിലെ എണ്ണ ഉല്‍പ്പാദനം(oilsands production) ഇപ്പോഴും റെക്കോര്‍ഡ് തലത്തിലാണെന്ന് എടിബിയുടെയും ആല്‍ബെര്‍ട്ട എനര്‍ജി റെഗുലേറ്ററിന്റെയും പുതിയ റിപ്പോര്‍ട്ട്. ജൂലൈയില്‍ ആല്‍ബെര്‍ട്ടയിലെ എണ്ണ ഉല്‍പ്പാദനം പ്രതിദിനം ശരാശരി 3.8 മില്യണ്‍ ബാരലായിരുന്നുവെന്ന് എടിബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

2022 ലെ ആദ്യ ഏഴ് മാസങ്ങളില്‍ 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉല്‍പ്പാദനം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ കയറ്റുമതിയാണ് ഉല്‍പ്പാദനം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് എടിബി വ്യക്തമാക്കുന്നു. 
ചരക്കുകളുടെ ഉയര്‍ന്ന വില ആല്‍ബര്‍ട്ടയില്‍ ഉല്‍പ്പാദന നിലവാരം ഉയര്‍ത്തുന്നുവെന്നും വ്യവസായം ഭാവിയില്‍ മികച്ച സ്ഥാനത്തായിരിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.