പ്രായമായ രോഗികള്‍ക്ക് ആശുപത്രിയില്‍ തുടരണമെങ്കില്‍ പ്രതിദിനം 400 ഡോളര്‍ ഈടാക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Sep 15, 2022, 11:11 AM

ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലേക്ക്(എല്‍ടിസി) മാറാന്‍ കാത്തിരിക്കുന്ന ആശുപത്രി രോഗികളെ 150 കിലോമീറ്റര്‍ അകലെയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാമെന്നും നിരസിച്ചാല്‍ പ്രതിദിനം 400 ഡോളര്‍ ഈടാക്കാമെന്നും ഒന്റാരിയോ സര്‍ക്കാരിന്റെ പ്രഖ്യാപനം.

'മോര്‍ ബെഡ്‌സ് ബെറ്റര്‍ കെയര്‍ ആക്ട്' എന്ന് അറിയപ്പെടുന്ന ബില്‍ 7, ലോംഗ് ടേം കെയര്‍ സെന്ററിലേക്ക് മാറാനായി കാത്തിരിക്കുന്ന പ്രായം കൂടിയ ആശുപത്രി രോഗികളെ അവര്‍ തെരഞ്ഞെടുക്കാത്ത മറ്റൊരു സെന്ററിലേക്ക് താല്‍ക്കാലികമായി മാറ്റാന്‍ അനുവദിക്കുന്നു. ഓഗസ്റ്റ് അവസാനം ഇതിന് അംഗീകാരം ലഭിച്ചു.  

ബുധനാഴ്ച പുറത്തിറക്കിയ പുതിയ നിയമങ്ങളുടെ ഭാഗമായി ഒരു രോഗിയെ എത്ര ദൂരത്തോളം മാറ്റാന്‍ കഴിയുമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതിലൂടെ മെച്ചപ്പെട്ട പരിചരണ കേന്ദ്രത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ആശുപത്രി രോഗികള്‍ക്ക് ലോംഗ്-ടേം കെയര്‍ സെന്ററിലേക്ക് പോകാനുള്ള കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ലോംഗ് ടേം കെയര്‍ മിനിസ്റ്റര്‍ പോള്‍ കലന്ദ്ര അഭിപ്രായപ്പെട്ടു.