മര്‍ഖമിലുണ്ടായ വാഹനാപകടത്തില്‍ യോര്‍ക്ക് റീജിയണല്‍ പോലീസ് ഓഫീസര്‍ മരിച്ചു 

By: 600002 On: Sep 15, 2022, 9:45 AM


മര്‍ഖമിലുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. യോര്‍ക്ക് റീജിയണല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ട്രാവിസ് ഗില്ലസ്പി(38) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ 6 മണിയോടെ മേജര്‍ മക്കെന്‍സി ഡ്രൈവ് ഈസ്റ്റിലെ റിച്ചാര്‍ഡ് പേഴ്‌സണ്‍ ഡ്രൈവിലെ വാര്‍ഡന്‍ അവന്യൂവിലാണ് അപകടം ഉണ്ടായത്. ഒരു വെളുത്ത ഹോണ്ട അക്കോര്‍ഡും പോര്‍ഷെ കയീനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഗില്ലസ്പി  സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പോര്‍ഷെ ഓടിച്ചിരുന്ന മര്‍ഖാം സ്വദേശിയായ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൂട്ടിയിടിക്കുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

യോര്‍ക്ക് റീജിയണല്‍ പോലീസ് ചേരുന്നതിനു മുമ്പ് ഗില്ലസ്പി മെട്രോലിങ്ക്/ഗോ ട്രാന്‍സിറ്റിന്റെ പ്രത്യേക കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിക്കുകയും കമ്മ്യൂണിറ്റി ലിവിംഗ്, പ്രൈമല്‍ എംഎംഎ അക്കാദമി എന്നിവയില്‍ സന്നദ്ധസേവനം നടത്തുകയും ചെയ്തിട്ടുണ്ട്.