'കണ്ണൂരിൽ വളർത്തു പശുക്കളിൽ പേവിഷബാധ' വളർത്തു മൃഗങ്ങൾക്കും വാക്‌സിൻ പരിഗണനയിൽ

By: 600003 On: Sep 15, 2022, 5:37 AM

കണ്ണൂരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച പശുക്കളിൽ പേവിഷബാധ സ്ഥിരീകരിച്ചു. അതിനാൽ വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ ഉടമസ്ഥരും, കർഷകരും ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ; എസ് ജെ ലേഖ അറിയിപ്പ് നൽകി.

മൃഗങ്ങളിൽ രോഗബാധയെ, രോഗലക്ഷണങ്ങളോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ വെറ്റിനറി ഓഫീസർമാരുടെ സേവനം തേടണമെന്നും സൂപ്രണ്ട് അറിയിച്ചു. വളർത്തു മൃഗങ്ങൾക്ക് വാക്‌സിൻ നൽകുന്ന കാര്യം പരിഗണനയിലാണെന്നും, വളർത്തു പശുക്കൾ മരിച്ചാൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകുമെന്നും സൂപ്രണ്ട് പറഞ്ഞു. കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് എല്ലാവർക്കും നൽകിയിരിക്കുന്നത്.