അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനായ എയർ അറേബിയയാണ് അതിലെ യാത്രക്കാരിക്ക് ഇനി ഒരു വർഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള ഓഫർ നൽകിയത്. എയർ അറേബിയയുടെ വിമാനങ്ങളിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം തികഞ്ഞത് 'ഈ' യാത്രക്കാരിയുടെ ആയിരുന്നു. അതുകൊണ്ടാണ് ഇത്തരം ഓഫർ നൽകിയതെന്ന് എയർ അറേബ്യ തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റെർ പേജിലൂടെ വ്യക്തമാക്കി. സമ്മാനാർഹമായ വ്യക്തിക്ക് ഇനി എത്ര വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും യാത്ര ചെയ്യാം. ഇഷ്ട്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കെറ്റുകൾ അവർക്ക് കമ്പനി മുഖേനെ ലഭ്യമാകും. ഒരു വർഷത്തേക്ക് ഈ ആനുകൂല്യം അവർക്ക് പ്രയോജനപ്പെടുത്താം.