Image Courtesy : Onmanorama
ഓണത്തിന്റെ തിരക്കുകൾക്കിടയിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 29 ജീവനുകൾ. അതിൽ ഹെൽമെറ്റ് വയ്ക്കാതെ 11 ജീവനുകൾ ആണ് ഇരുചക്ര വാഹന അപകടങ്ങളിൽ മരണമടഞ്ഞത്. കണക്കുകൾ കേരളാ പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പുറത്തു വിട്ടത്.
ഇത്തവണത്തെ ഓണാഘോഷം പൊലിമയുള്ളതായിരുന്നു എങ്കിലും നിരത്തുകളിൽ പൊലിഞ്ഞ ജീവന്റെ കണക്കുകൾ വേദനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളാ പോലീസ് കണക്കുകൾ പുറത്ത് വിട്ടത്. ഈ മാസം 7 മുതൽ 11 വരെ 20 ഇരുചക്ര വാഹന അപകടങ്ങളും, 12 ഫോർവീലർ അപകടങ്ങളും, 6 ഓട്ടോ വാഹന അപകടങ്ങളും, ലോറി, KSRTC ബസ്, സ്വകാര്യ ബസ് എന്നിവ കൂട്ടിയിടിച്ചും ആകെ മൊത്തം 29 ജീവനുകളാണ് മരിച്ചത്.