തെരുവ് നായ്ക്കളെ വിഷം നൽകി കൊല്ലുന്നതിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ സ്വയമേ എടുക്കുന്ന രീതിയാണ് വിഷം കൊടുത്ത് അവയെ കൊല്ലുക എന്നത്. അതിനെതിരെ ആണ് ഹൈക്കോടതി ഇപ്പോൾ രംഗത്ത് വന്നത്.
ഇന്നലെ തൃപ്പുണിത്തറയ്ക്കടുത്ത് അഞ്ചു നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ചത്ത നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശാധയ്ക്കായി കൊണ്ട് പോയിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.