കാനഡയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ കാല്‍ഗറിയിലെ നിര്‍മാണ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുന്നത്. വനം, മത്സ്യബന്ധനം, ഖനനം, എണ്ണ, വാതകം തുടങ്ങിയ വ്യവസായ മേഖലകളിലേതിനേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കാല്‍ഗറിയിലെ ഏറ്റവും വലിയ തൊഴില്‍മേഖലയാണ് നിര്‍മാണ മേഖല. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ ലേബര്‍ ഫോഴ്‌സ് സര്‍വേ അനുസരിച്ച്, കാല്‍ഗറിയിലുള്ള ഏകദേശം 82,800 പേര്‍ക്ക് നിര്‍മാണ മേഖലയില്‍ ജോലി ലഭിച്ചിട്ടുണ്ട്. വര്‍ഷം തോറും 8.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ക്കിടയില്‍ നിന്നും നിര്‍മാണ മേഖല കരകയറുന്നുവെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചനയെന്ന് കാല്‍ഗറി കണ്‍സ്ട്രക്ഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് സംഘടന പറയുന്നു. ജൂലൈ മാസത്തേക്കാള്‍ 3,200 പേര്‍ക്ക് ഓഗസ്റ്റില്‍ ജോലി ലഭിച്ചുവെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.