ബീസിയിലെ അതിവേഗ ട്രെയിന്‍ പദ്ധതി: സാധ്യതാ പഠനത്തിനായി 300,000 ഡോളര്‍ കൂടി നിക്ഷേപം നടത്തി 

By: 600002 On: Sep 14, 2022, 10:40 AM

വാഷിംഗ്ടണ്‍ സ്‌റ്റേറ്റിന്റെയും ഒറിഗോണിന്റെയും പങ്കാളിത്തത്തോടെ വാന്‍കുവറിനെ സിയാറ്റില്‍, പോര്‍ട്ട്‌ലാന്‍ഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനിന്റെ സാധ്യത സംബന്ധിച്ച പഠനം ബീസിയില്‍ തുടരുകയാണ്. അതിവേഗ റെയില്‍ ശൃംഖലയുടെ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ 300,000 ഡോളര്‍ കൂടി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ബീസി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി 300,000 ഡോളറാണ് സാധ്യതാ പഠനത്തിനായി നിക്ഷേപിച്ചത്. ഇപ്പോള്‍ 900,000 ഡോളര്‍ നിക്ഷേപം പഠനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. 

ഹൈ സ്പീഡ് റെയില്‍ പാതയുടെ നിര്‍മാണം മൂന്ന് മേഖലകളിലായി 355 ബില്യണ്‍ ഡോളര്‍ ജനറേറ്റ് ചെയ്യുമെന്നാണ് കണക്ക്. 200,000 ത്തോളം തൊഴിലവസരങ്ങള്‍ റെയില്‍ പാത നിര്‍മാണം സൃഷ്ടിക്കും. പദ്ധതി നിര്‍മാണത്തിന് 42 ബില്യണ്‍ ഡോളര്‍ ചിലവാണ് പ്രതീക്ഷിക്കുന്നത്. 2055 ഓടെ വരുമാനം പദ്ധതി ചെലവിനെ മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.