പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക ദുരിതം:  25 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് കാനഡ 

By: 600002 On: Sep 14, 2022, 9:27 AM


വെള്ളപ്പൊക്കം നിമിത്തം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി കാനഡ രംഗത്ത്. കനേഡിയന്‍ സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹ്യുമാനിറ്റേറിയന്‍ കോളിഷന്‍ രൂപീകരിക്കുന്ന 12 സാഹയ ഏജന്‍സികളില്‍ ഒന്നിന് നല്‍കുന്ന സംഭവനകള്‍ സെപ്റ്റംബര്‍ 28 വരെ പരാമവധി 3 മില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. 

കഴിഞ്ഞമാസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 മില്യണ്‍ ഡോളറിന് പുറമെ വെള്ളപ്പൊക്ക ബാധിതരായവരെ സഹായിക്കാനും വികസന പദ്ധതികളെ പിന്തുണയ്ക്കാനും കാനഡ പാക്കിസ്ഥാനിലേക്ക് 25 മില്യണ്‍ ഡോളര്‍ കൂടി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ ജനതയെ സഹായിക്കാന്‍ കഴിയുന്ന മറ്റ് വഴികളും തങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ട്രൂഡോ വ്യക്തമാക്കി. 

വെള്ളപ്പൊക്ക ദുരിതത്തില്‍ പാക്കിസ്ഥാനില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് കോടിയിലധികം ആളുകളെയാണ് വെള്ളപ്പൊക്ക കെടുതികള്‍ ബാധിച്ചത്.