കാൽഗറി : മലയാളി കൾച്ചറൽ അസോസിയേഷൻ കാൽഗറി (എം. സി. എ. സി) ആദ്യ മലയാളി ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 11ന്, കാൽഗറി കോർണർസ്റ്റോൺ പാർക് ഗ്രൗണ്ടിൽ വെച്ച് നടന്നു. 7 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ആവേശകരമായ ഫൈനലിൽ റൺ റൈഡേഴ്സ് കാൽഗറിയെ പരാജയപ്പെടുത്തി സൂപ്പർ ജയൻ്റ്സ് കാൽഗറി വിജയികളായി. എം. സി. എ. സി കപ്പും 750 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം.
ടൂർണമെൻ്റിലെ മികച്ച താരവും , മികച്ച ബാറ്റ്സ്മാൻ അവാർഡും സൂപ്പർ ജയൻ്റ്സ്ൻ്റേ ഹാഫിസ് കാറ്റോടി നേടി. ലീഗ് മത്സരങ്ങളിലും , സെമി ഫൈനലിലും ഹാഫിസ് തന്നെ ആയിരുന്നു മാൻ ഓഫ് ദി മാച്ച്.
ആവേശകരമായ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി സൂപ്പർ ജയൻ്റ്സ്ൻ്റേ നിഖിൽ ചന്ദ്രനെ തിരഞ്ഞെടുത്തു.
ടൂർമെൻ്റിലെ മികച്ച ഫീൾഡർ ആയി സൂപ്പർ ജയൻ്റ്സ്ൻ്റേ രഞ്ജിത്ത് രാജനെ തിരഞ്ഞെടുത്തു.
എം. സി. എ. സി ക്ക് വേണ്ടി സന്ദീപ് സാം അലക്സാൻ്റർ, എബ്രഹാം ഐസക്ക് എന്നിവർ സമ്മാനദാന ചടങ്ങിനു നേതൃത്വം നൽകി.