റഷ്യന്‍ കമ്പനിയുടെ കീഴിലുള്ള ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കര്‍ നിയമിതനായി. കൊച്ചി റിഫൈനറിയുടെ എക്സിക്യുട്ടീവ് ഡയറക്ടറും മേധാവിയുമായിരുന്നു പ്രസാദ് പണിക്കര്‍. ഒക്ടോബര്‍ 3ന് പുതിയ ചുമതലയേറ്റെടുക്കും.
റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് നയാര എനര്‍ജി കമ്പനി. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ് നിലവില്‍ നയാര. ആദ്യ ഘട്ടമായ പോളിപ്രൊപ്പിലീനിലേക്കുള്ള വിപുലീകരണം അടുത്ത വര്‍ഷം ആരംഭിക്കും.