മിസിസാഗയിലും മില്‍ട്ടണിലും വെടിവെയ്പ്പ്: ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു 

By: 600002 On: Sep 13, 2022, 10:26 AM


മിസിസാഗയിലും മില്‍ട്ടണിലും നടന്ന രണ്ട് വെടിവെപ്പിനെ തുടര്‍ന്ന് ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെയുള്ള ആക്രമണത്തില്‍ ടൊറന്റോ പോലീസ് സര്‍വീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹോങാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു. 

സംഭവത്തെ തുടര്‍ന്ന് ഹാമില്‍ടണില്‍ തോക്കുധാരിയായ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ മരിച്ചതായുമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. മിസിസാഗയില്‍ അര്‍ജന്റീന റോഡ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബൊളിവാര്‍ഡ് എന്നിവടങ്ങളില്‍ ഉച്ചകഴിഞ്ഞ 2.15 ഓടെ ഇരട്ട വെടിവെപ്പുണ്ടാവുകയായിരുന്നു. ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്ന സ്ഥലത്തായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. 

അതേസമയം, മില്‍ട്ടണിലെ മെയിന്‍ സ്ട്രീറ്റിലെയും ബ്രോണ്ടെ സ്ട്രീറ്റിലെയും ഒരു ഓട്ടോ ബോഡി ഷോപ്പില്‍ ഉച്ചയ്ക്ക് 2.50 ന് നടന്ന മറ്റൊരു വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഹാള്‍ട്ടണ്‍ പോലീസ് പറഞ്ഞു.