സ്‌കിപ്പ് ദി ഡിഷസ് വിന്നിപെഗിലെ 350 ജീവനക്കാരെ പിരിച്ചുവിട്ടു 

By: 600002 On: Sep 13, 2022, 9:08 AM


ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ 'സ്‌കിപ് ദി ഡിഷസ്' വിന്നിപെഗിലുള്ള 350 ഓളം ജോലിക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. കമ്പനിയ്ക്കും അതിന്റെ പങ്കാളികള്‍ക്കും മികച്ച, സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതിനായി കാനഡയിലെ ലോജിസ്റ്റിക് ടീമിന്റെ വലുപ്പം കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മാതൃ കമ്പനിയായ 'ജസ്റ്റ് ഈറ്റ് ടെക്ക് അവേ'യുടെ വക്താവ് പറഞ്ഞു. 

കമ്പനിയുടെ ലോകമെമ്പാടുമുള്ള വിപണികളെ പിന്തുണച്ച വിന്നിപെഗ് ആസ്ഥാനമായുള്ള റിമോട്ട് ടീം അംഗങ്ങളെയാണ് പിരിച്ചുവിട്ടതെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. 

2012 ലാണ് സ്‌കിപ് ദ ഡിഷസ് വിന്നിപെഗില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2016 ലാണ് കമ്പനിയെ ജസ്റ്റ് ഈറ്റ് ഏറ്റെടുക്കുന്നത്.