ബീ.സി യിലെ ഹോപ്പിന് സമീപം ഉണ്ടായ കാട്ടുതീ ഏകദേശം 450 ഹെക്ടറിലധികം പ്രദേശത്തേക്ക് പടർന്നതോടെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് വിപുലീകരിക്കുകയും ഹൈവേ 1 ന്റെ ഈസ്റ്റ് ബൗണ്ട് ലൈനുകൾ അടയ്ക്കുകയും ചെയ്തു.
ഹൈവേ 9-നും ഹൈവേ 3-നും ഇടയിൽ നിന്നും ഹൈവേ 1 ലെ കിഴക്ക് ഭാഗത്തേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർ ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ വാഹനങ്ങൾ നിർത്തരുതെന്നും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ഞായറാഴ്ച കാട്ടു തീ പടരാനുള്ള സാധ്യത കൂടുതലാണെന്നും ബീ.സി വൈൽഡ് ഫയർ സർവീസസ് അറിയിച്ചു.
ആരുടെയോ അശ്രദ്ധ മൂലമുണ്ടായ കാട്ടു തീ അണയ്ക്കുവാൻ 54 അഗ്നിശമന സേനാംഗങ്ങളും ആറ് ഹെലികോപ്റ്ററുകളും ഉൾപ്പടെ ബീ.സി വൈൽഡ് ഫയർ സർവീസസ് ശ്രമം തുടരുകയാണ്.