എഡ്‌മന്റനു സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

By: 600007 On: Sep 11, 2022, 7:50 PM

എഡ്‌മന്റനു സമീപമുള്ള തോർസ്ബിയിൽ ശനിയാഴ്‌ച പുലർച്ചെ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരു പാരാമെഡിക്ക് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. തോർസ്‌ബിയക്ക് സമീപമുള്ള ഹൈവേ 39-ലൂടെ പോവുകയായിരുന്ന ആംബുലൻസിലേക്ക് എതിരെ അമിതവേഗത്തിൽ വന്ന ഒരു ബ്യൂക്ക് സ്കൈലാർക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ആർ.സി.എം.പി അറിയിച്ചു. അപകടത്തിൽ 27 വയസ്സുള്ള ബ്യൂക്കിന്റെ ഡ്രൈവറും ആംബുലൻസ് ഓടിച്ചിരുന്ന 51കാരിയായ വനിതാ പാരാമെഡിക്കൽ ജീവനക്കാരിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

ആംബുലൻസിന്റെ പാസഞ്ചർ സീറ്റിലിരുന്ന ഒരു പുരുഷ പാരാമെഡിക്കിനെ ഗുരുതരമായി പരിക്കുകളോടെ എഡ്മണ്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .അപകടസമയത്ത് ആംബുലൻസിൽ രോഗികൾ ഒന്നും ഉണ്ടായിരുന്നില്ല. ബ്യൂക്കിന്റെ ഡ്രൈവർ മദ്യത്തിന്റേയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ വണ്ടി ഓടിച്ചതാണ് അപകടത്തിന്റെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.