യുഎസ് മോഡലുകളില്‍ നിന്ന് വ്യത്യസ്തം; കാനഡയില്‍ ഐഫോണ്‍ 14, 14 പ്രോ ഫോണുകള്‍ക്ക് സിം കാര്‍ഡ് ട്രേ 

By: 600002 On: Sep 11, 2022, 2:50 PM


 

യുഎസില്‍ വരാനിരിക്കുന്ന ഐഫോണ്‍ 14, 14 പ്രോ മോഡലുകളില്‍ ഫിസിക്കല്‍ സിം കാര്‍ഡ് ട്രേകള്‍ ഉണ്ടാകില്ലെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ പുതിയ ഐഫോണുകളില്‍ കാനഡയിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

ആപ്പിളിന്റെ കനേഡിയന്‍ വെബ്‌സൈറ്റിലെ സവിശേഷതകള്‍ പ്രകാരം ഐഫോണ്‍ 14, 14 പ്രോയുടെ എല്ലാ മോഡലുകളിലും നിലവിലെ ഐഫോണ്‍ 13 പോലെ തന്നെ ഫിസിക്കല്‍ സിം കാര്‍ഡുകളോ ഇസിമ്മോ(eSIM) ഉപയോഗിക്കാന്‍ കഴിയുന്നതാണ്. 

കനേഡിയന്‍ വെബ്‌സൈറ്റില്‍ പുതിയ ഐഫോണുകളുടെ ചിത്രീകരണത്തില്‍ ഫോണുകളുടെ വശത്തുള്ള സിം കാര്‍ഡ് ട്രേകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കമ്പനിയുടെ യുഎസ് വെബ്‌സൈറ്റില്‍ ഇവ കാണാനില്ല. ഇതാണ് ഇത്തരത്തില്‍ സിം കാര്‍ഡ് ട്രേകള്‍ സംബന്ധിച്ച വ്യത്യസ്തത ചൂണ്ടിക്കാണിക്കുന്നത്.