ഓഗസ്റ്റ് മാസം കാല്‍ഗറിയില്‍ 7,000 തൊഴിലവസരങ്ങളാണ് ഉണ്ടായതെന്ന് കാല്‍ഗറി ഇക്കണോമിക് ഡെവലപ്‌മെന്റ്. ഇതുവഴി ദേശീയതലത്തില്‍ പുതിയ ട്രെന്‍ഡാണ് കാല്‍ഗറി ഉയര്‍ത്തിരിക്കുന്നതെന്ന് ഇക്കണോമിക് ഡെവലപ്‌മെന്റ് വ്യക്തമാക്കി. 2021 ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമാണ്. എന്നാല്‍ ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ധിച്ചതിനാല്‍ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായി കുറഞ്ഞു.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് കാനഡയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ 40,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ തൊഴില്‍രഹിതരായ 100,000 പേരാണ് രാജ്യത്തുള്ളതെന്നുമാണ് റിപ്പോര്‍ട്ട്. ജോലി അന്വേഷിക്കുന്നവരും ജോലിയില്‍ പ്രവേശിക്കാനിരിക്കുന്നവരും ജോലിയില്‍ പിരിച്ചുവിട്ടവരും തൊഴില്‍രഹിതരില്‍ ഉള്‍പ്പെടാം.