കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ആല്‍ബെര്‍ട്ട ഗവണ്‍മെന്റ് ശസ്ത്രക്രിയകള്‍ കരാര്‍ അടിസ്ഥാനത്തിലാക്കുന്നു 

By: 600002 On: Sep 11, 2022, 1:51 PM

 

ആല്‍ബെര്‍ട്ടയില്‍ ശസ്ത്രക്രിയകള്‍ കരാറടിസ്ഥാനത്തില്‍ ചെയ്യാന്‍ പദ്ധതിയിടുന്നു. ശസ്ത്രക്രിയകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍ കമ്യൂണിറ്റികളില്‍ പൊതുധനസഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയകള്‍ അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രീമിയര്‍ ജേസണ്‍ കെന്നിയും ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവിശ്യയില്‍ ശസ്ത്രക്രിയകള്‍ക്കായി രണ്ട് കേന്ദ്രങ്ങള്‍ തുറക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കരാറുകാര്‍ക്ക് രണ്ട് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. 

ഈ വര്‍ഷം ഏകദേശം 30,000 ഒഫ്താല്‍മോളജി ശസ്ത്രക്രിയകളാണ് എഎച്ച്എസ് ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ സോണില്‍ 1,350 ശസ്ത്രക്രിയകളും സൗത്ത് സോണില്‍ ഏകദേശം 1.250 ശസ്ത്രക്രിയകളും ഷെഡ്യൂള്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. 
ഇടുപ്പ്, കാല്‍മുട്ട് ശസ്ത്രക്രിയകള്‍ മുതല്‍ പൊതുവായ ശസ്ത്രക്രിയകള്‍ വരെ ഇവയില്‍ ഉള്‍പ്പെടുന്നു.