92 ആം പുനരൈഘ്യാ വാർഷികവും, ഓണാഘോഷവും

By: 600045 On: Sep 11, 2022, 12:09 PM

കുവൈറ്റ്‌ സിറ്റി : മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്തക്ക് സ്വീകരണവും, 92 ആം പുനരൈഖ്യ വാർഷികവും, ഇവാനിയ ക്വിസ് സീസൺ 8 (സീനിയർസ്) മത്സരവും, ഓണാഘോഷവും അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തുകയുയുണ്ടായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ. എം. ആർ. എം. പ്രസിഡന്റ് ശ്രീ. ജോസഫ് കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.മാത്യു കോശി സ്വാഗതവും, ആത്മീയ ഉപദേഷ്ടവ് റവ. ഫാ. ജോൺ തുണ്ടിയത്ത് ആമുഖ പ്രഭാഷണവും നടത്തി. അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയും മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. ട്രഷറർ ശ്രീ ജിമ്മി എബ്രഹാം നന്ദിയും രേഖപെടുത്തി. ശ്രീ ബിനു എബ്രഹാം, ശ്രീ തോമസ് ജോൺ, ശ്രീ ജോസ് വർഗ്ഗീസ്, ശ്രീ ജിബി എബ്രഹാം, ശ്രീ നോബിൻ ഫിലിപ്പ്, ശ്രീമതി ബിന്ദു മനോജ്‌, ശ്രീമതി മേരി ലിറ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.