കാല്‍ഗറിയിലെ സര്‍ജറി വെയ്റ്റ്‌ലിസ്റ്റിലുള്ളവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പദ്ധതിയുമായി എഎച്ച്എസ് 

By: 600002 On: Sep 11, 2022, 6:37 AM

 

കാല്‍ഗറിയിലെ താമസക്കാര്‍ക്കായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പുതിയ പദ്ധതി ആരംഭിക്കുന്നു. കാല്‍ഗറി സോണിലെ വെയ്റ്റ്‌ലിസ്റ്റിലുള്ള രോഗികളെ ലൈനപ്പില്‍ അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി കോള്‍ ചെയ്ത് വിവരങ്ങള്‍ ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള സംരംഭം ആരംഭിക്കുന്നതായി ഹെല്‍ത്ത് കെയര്‍ ഏജന്‍സി അറിയിച്ചു. 

സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ രോഗികളുടെ ഹെല്‍ത്ത് നമ്പറും ജനനത്തീയതിയും നല്‍കി അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും. ഫോണിലൂടെ വിവരങ്ങള്‍ നല്‍കാന്‍ തയാറാകാത്തവര്‍ക്ക് പിഴയുണ്ടാകില്ല. വെയ്റ്റ് ലിസ്റ്റില്‍ രോഗി അതേ സ്ഥാനത്ത് തുടരും. 

അതേസമയം, ഹെല്‍ത്ത് നമ്പറോ ജനനത്തീയതിയോ ഒഴികെയുള്ള സാമ്പത്തിക വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ എഎച്ച്എസ് ആവശ്യപ്പെടില്ല. സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പറോ ബാങ്കിംഗ് വിവരങ്ങളോ പോലുള്ള മറ്റ് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആരെങ്കിലും വിളിക്കുകയാണെങ്കില്‍ അത് നല്‍കരുതെന്നും എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. 

സര്‍ജിക്കല്‍ വെയ്റ്റ്ലിസ്റ്റ് മാനേജ്മെന്റ് ടീമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ahs.ca/waitlist എന്നതില്‍ ലഭ്യമാണ്.