ശനിയാഴ്ച പുലർച്ചെ ഹാർവെസ്റ്റ് ഹിൽസിലെ വീടിന് തീപിടിച്ച് 2 പേർ മരിച്ചു

By: 600007 On: Sep 10, 2022, 10:00 PM

കാൽഗറി ഹാർവെസ്റ്റ് ഹിൽ കമ്മ്യൂണിറ്റിയിൽ ശനിയാഴ്ച് പുലർച്ചെ വീടിന് തീപിടിച്ച് 2 പേർ മരിച്ചു. വീടിന്റെ ഗരാജിൽ നിന്ന് തീയും പുകയും ഉയരുന്നതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ ഏകദേശം 1.30 ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ ഏകദേശം 30 മിനിട്ടിനുള്ളിൽ തീ അണച്ചുവെങ്കിലും ഗാരേജിൽ നിന്ന് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ മൂന്ന് പേരെ കെട്ടിടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപെടുത്തി. തീപിടുത്തത്തിൽ വീടിന്റെ ഗാരാജ് പൂർണ്ണമായും നശിച്ചുവെങ്കിലും വീടിന്റെ ബാക്കി ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. തീപിടുത്തത്തിന്റെ കാരണവും എങ്ങനെയാണ് രണ്ട് പേർ ഗാരേജിൽ കുടുങ്ങിപോയതെന്നും വ്യക്തമല്ല. 

തീപിടുത്ത സമയത്ത് എടുത്തിട്ടുള്ള ഫോട്ടോകളോ വീഡിയോകളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവർ, അവ piofire@calgary.ca എന്ന ഇമെയിൽ അയയ്‌ക്കാൻ കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.